Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോവിഡ് ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലും ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് താത്പര്യമുള്ള ഡോക്ടര്‍മാരില്‍ നിന്നും നഴ്സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോവിഡ് ബ്രിഗേഡില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. എം.ബി.ബി.എസ് ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്ത ഡോകടര്‍മാര്‍ക്കും ജി.എന്‍.എം/ ബി.എസ്സി നഴ്സിംഗ് കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫ്സ് കൗണ്‍സില്‍ രജ്സ്ട്രേഷന്‍ സര്‍ട്ടിക്കറ്റ് ഉള്ള സ്റ്റാഫ് നഴ്സുമാര്‍ക്കും അപേക്ഷിക്കാം. ഡോക്ടര്‍ക്ക് ദിവസം 1,367 രൂപയും സ്റ്റാഫ് നഴ്സിന് 567 രൂപയുമാണ് വേതനം കണക്കാക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ 2021 ഏപ്രില്‍ ഒന്നിന് 60 വയസ്സും നഴ്സുമാര്‍ 2021 ഏപ്രില്‍ ഒന്നിന് 40 വയസ്സും കവിഞ്ഞവരാകരുത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 27 ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം സിവില്‍സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേരളം ജില്ലാ ഒഫീസില്‍ അപേക്ഷ സമര്‍പ്പിണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in എന്ന സൈറ്റിലോ  0483 2730313 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

date