Skip to main content

ജലനിധിയില്‍ അവസരം

കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതി ജലനിധിയുടെ മലപ്പുറം റീജിയണല്‍ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസില്‍ റീജിയണല്‍ പ്രൊജക്ട് ഡയറക്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 വര്‍ഷം ഗ്രാമ വികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/പ്രൊജക്ട് മാനേജ്മെന്റ് എന്നിവയിലുളള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും, സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്സിക്യുട്ടീവ് എഞ്ചനീയര്‍/ ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണര്‍ എന്നീ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലി ചെയ്യുന്നവര്‍ക്കും മെയ് 20 ന് മുമ്പായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.jalanidhi.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക

date