Skip to main content

കോവിഡ് വ്യാപനം വര്‍ധിക്കുമ്പോള്‍ സ്വയം സുരക്ഷ ഉറപ്പാക്കണം: ജില്ലാ കലക്ടര്‍

കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരംഗം ഗുരുതര ആരോഗ്യ വെല്ലുവിളി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. പൊതു ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവര്‍ വൈറസ് ബാധക്കുള്ള സാഹചര്യങ്ങള്‍ തിരിച്ചറിയണം. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും രോഗ വ്യാപനം തടയാനുള്ള കര്‍മ്മ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇതിന് പൊതുജന പിന്തുണ അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുകയാണ് വൈറസ് ബാധയില്‍ നിന്ന് സ്വയം സുരക്ഷിതരാകാനുള്ള പോംവഴി. ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ല. രോഗികളുടെ എണ്ണമുയരുമ്പോളും വന്‍തോതിലുള്ള രോഗവ്യാപനം തടയാനുള്ള നടപടികളാണ് ജില്ലയില്‍ സ്വീകരിച്ചിരിക്കുന്നത്. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളേയും ഏകോപിപ്പിച്ച് ആരോഗ്യ വകുപ്പിന്റെ നേത്വത്തില്‍ ജില്ലാ ഭരണകൂടം ഇടപെട്ടുള്ള പ്രതിരോധ പദ്ധതികള്‍ നടന്നുവരികയാണ്. ഈ ഘട്ടത്തില്‍ ആശങ്കപ്പെടാതെ പ്രതിരോധത്തില്‍ കണ്ണികളാകാന്‍ മുഴുവന്‍ പേരും തയ്യാറാകണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

date