Skip to main content

മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്,

 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സാഹചര്യം പരിഗണിച്ച് വോട്ടെണ്ണല്‍ ഫലം തത്സമയം വീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രധാന മീഡിയ സെന്ററും ഒമ്പത് സ്ഥലങ്ങളിലായുള്ള 12 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 12 മീഡിയ സെന്ററുകളും സജ്ജീകരിക്കുന്നുണ്ട്.

   പ്രധാന മീഡിയ സെന്ററായ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഏകദേശം 25 പേര്‍ക്കാണ് ഇരിക്കാനാവുക. 1050 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കുന്ന മറ്റ് 12 മീഡിയ സെന്ററുകളില്‍ ഒന്നില്‍ ഒമ്പത് പേര്‍ക്ക് വീതം ഇരിക്കാവുന്നതാണ്. എല്ലാ കേന്ദ്രങ്ങളിലും എല്‍.ഇ.ഡി വാള്‍, രണ്ട് ടി.വി, ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയുണ്ടാവും. ലഘുഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഓരോ മീഡിയ സെന്ററുകളിലേക്കും നിയോഗിക്കുന്ന തിരഞ്ഞെടുപ്പ് മീഡിയ പാസിന് അപേക്ഷിച്ചിട്ടുള്ള ജീവനക്കാരുടെ പേര്, മാധ്യമസ്ഥാപനത്തിന്റെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നാളെ (ഏപ്രില്‍ 27) വൈകീട്ട് നാലിനകം prd.pkd@gmail.com ലേക്ക് അതത് ബ്യൂറോ/ ഡെസ്‌ക് ചീഫുമാര്‍ അയച്ചുതരണമെന്നഭ്യര്‍ഥിക്കുന്നു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ താഴെ നല്‍കുന്നു

തൃത്താല, പട്ടാമ്പി - പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ്

ഷൊര്‍ണ്ണൂര്‍ - ഒറ്റപ്പാലം എല്‍.എസ്.എന്‍ ജി.എച്ച്.എസ്.എസ്

ഒറ്റപ്പാലം - ഒറ്റപ്പാലം എന്‍.എസ്.എസ് കെ.പി.ടി.വി.എച്ച്.എസ്.എസ്

കോങ്ങാട് - കല്ലേക്കാട് വ്യാസവിദ്യാപീഠം

മണ്ണാര്‍ക്കാട് - മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എച്ച്.എസ്.എസ്

മലമ്പുഴ, പാലക്കാട്- പാലക്കാട് ഗവ.വിക്ടോറിയ കോളേജ്

തരൂര്‍, ആലത്തൂര്‍- ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ്

ചിറ്റൂര്‍ - കൊഴിഞ്ഞാമ്പാറ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്

നെന്മാറ - നെന്മാറ എന്‍.എസ്.എസ് കോളേജ്
 

date