Skip to main content

ജില്ലയിൽ ഇന്ന് 1, 2  ഡോസ് (കോവിഷീൽഡ്) കുത്തിവെപ്പ് എടുത്തത് 1634 പേർ

 

ജില്ലയില്‍ ഇന്ന് (26/04/2021) ആകെ 1634 പേർ  ഒന്ന്, രണ്ട് ഡോസ് കോവിഷീൽഡ്  കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു . 8 പേർ ഒന്നാം ഡോസും 27 പേർ രണ്ടാം ഡോസും ഉൾപ്പെടെ 35 ആരോഗ്യ പ്രവർത്തകർ  കുത്തിവെപ്പ് എടുത്തിട്ടുണ്ട്. 17 പേർ ഒന്നാം ഡോസും 107 പേർ രണ്ടാം ഡോസും ഉൾപ്പെടെ 
124 മുന്നണി പ്രവർത്തകരും  , 598 പേർ ഒന്നാം ഡോസും 153 പേർ  രണ്ടാം ഡോസും ഉൾപ്പെടെ 
45 നും 60 നുമിടയിലുള്ള 751 പേരും, 190 പേർ ഒന്നാം ഡോസും 534 പേർ രണ്ടാം ഡോസും ഉൾപ്പെടെ   60 നു മേൽ പ്രായമുള്ള  724 പേരുമാണ്   കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്. 
ആകെ 11 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. ഇതു കൂടാതെ 2 സെഷനുകളിലായി 439 പേർ ഒന്നാം ഡോസും 24 പേർ രണ്ടാം ഡോസും ഉൾപ്പടെ 463 പേർ കോവാക്സിൻ കുത്തിവയ്പും സ്വീകരിച്ചിട്ടുണ്ട്.
വാക്സിനുകൾ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  കെ. പി. റീത്ത അറിയിച്ചു  .
 

date