കോവിഡ് 19 : എരുത്തേമ്പതി ഗ്രാമ പഞ്ചായത്തിൽ മുങ്കിൽമട കാമാക്ഷിയമ്മൻ ക്ഷേത്ര ഉത്സവം റദ്ദ് ചെയ്ത് ഉത്തരവായി
കോവിഡ് രോഗ വ്യാപനം ജില്ലയിൽ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾ ഒത്തു ചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതിനാൽ എരുത്തേമ്പതി ഗ്രാമ പഞ്ചായത്തിലെ മുങ്കിൽമട കാമാക്ഷിയമ്മൻ ക്ഷേത്രത്തിൽ ഏപ്രിൽ 27 വരെ നിശ്ചയിച്ചിട്ടുള്ള ഉത്സവാനുമതി റദ്ദ് ചെയ്ത് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ മൃൺമയി ജോഷി ഉത്തരവിട്ടു. ഉത്സവങ്ങൾ കോവിഡ് വ്യാപനത്തിന് ഒരു പ്രധാന കാരണമാകുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) റിപ്പോർട്ട് ചെയ്തതിൻ്റടിസ്ഥാനത്തിലും,ഉത്സവത്തിനും അന്നദാനത്തിനും ക്രമാതീതമായി ജനത്തിരക്ക് ഉണ്ടാകുമെന്നതിനാലും ഈ പ്രദേശത്ത് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് സാധ്യതയുണ്ടെന്ന ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെത്തുടർന്നുമാണ് ഉത്സവം റദ്ദ് ചെയ്തത്. ഈ ഉത്സവത്തോടനുബന്ധിച്ച് പൊതു ജനപങ്കാളിത്തം ഉണ്ടാകുന്ന ഏതെങ്കിലും പരിപാടികൾക്ക് മറ്റു വകുപ്പുകളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ എല്ലാ അനുമതികളും റദ്ദ് ചെയ്ത് ഉത്തരവായി. നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്താൽ ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 51 (2) പ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
- Log in to post comments