Skip to main content

ജില്ലയില്‍ ഇന്നും നാളെയും നിയന്ത്രണങ്ങള്‍

      സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍  ഇന്നും (24) നാളെയും (25) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിതായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. യോഗത്തില്‍ ഡിഎംഒ ഡോ എന്‍ പ്രിയ, എന്‍ എച്ച്എം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ സുജിത്ത് സുകുമാരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍ തുടങ്ങി വകുപ്പ്തല മേധാവികള്‍ പങ്കെടുത്തു. 

*  ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാത്രി 7.30 വരെ ആയിരിക്കും. എന്നാല്‍ ഹോട്ടല്‍, റെസ്റ്റോറന്റ് പോലെ ഉള്ളിടത്ത് 7.30 യ്ക്ക് ശേഷം10 മണി വരെ പാര്‍സല്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണ്ണമായും പാഴ്‌സല്‍, ഹോം ഡെലിവറി മാത്രം നടത്താം. ഈ ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളു. 

 * പലചരക്ക്, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കൂ.

 * സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങള്‍ക്ക് നാളെ ഒരു അവധിയാണ്.  തോട്ടം മേഖലകളിലെ ജോലി ഉള്‍പ്പെടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കണം. 

* അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. അവിടത്തെ   ജീവനക്കാര്‍ക്ക് സഞ്ചരിക്കാം.

 * അടിയന്തിര യാത്രക്കാര്‍, രോഗികള്‍, പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ പോകുന്ന ഒരാള്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം. തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് അനുബന്ധ ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് ഇല്ല.
*  ഇടുക്കി ഡി.റ്റി.പി.സി.യുടെ കീഴിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ 24 ശനി , 25 ഞായര്‍ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കില്ല 

* ഇന്നു (ശനി) നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ തടസ്സമുണ്ടാകാതിരിക്കാന്‍ ബസുകള്‍ സര്‍വ്വീസ് നടത്തണം. 

* ബസ് സര്‍വ്വീസ് നാളെ (ഞായര്‍) ദീര്‍ഘദൂരം ഒഴികെ നിര്‍ത്തിവയ്ക്കണം. 

* കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ ഈ ദിവസങ്ങളില്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍ 75 പേര്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളില്‍ നിന്ന് ഇത്തരം ചടങ്ങുകള്‍ക്ക്  വരുന്നവരെ തടയില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ യാത്ര ചെയ്യുന്നവര്‍ അക്കാര്യം പരിശോധകരെ വ്യക്തമായി ധരിപ്പിക്കണം. ചടങ്ങ് സംഘടിപ്പിക്കുന്നവര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.

 * രാത്രി കര്‍ഫ്യൂ കര്‍ശനമായിരിക്കും
 

date