Skip to main content

വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് താല്‍ക്കാലികമായി ദിവസവേതന അടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമിക്കുന്നതിനുള്ള  ഇന്റര്‍വ്യൂ മേയ് 4 ന് രാവിലെ11 മണിക്ക് ഇടുക്കി ജില്ലാ ആശുപത്രിയില്‍  നടത്തും.
 യോഗ്യത ;ഡിഗ്രി, പിജിഡിസിഎ /ഡിസിഎ യും 12 ലോ ഡിഗ്രിക്കോ കമ്പ്യൂട്ടര്‍ ഐച്ഛികവിഷയമായി പഠിച്ചതായിരിക്കണം.
മലയാളം ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം.
കെഎഎസ്പി / ആര്‍എസ്ബിവൈ അല്ലെങ്കില്‍  ഇന്‍ഷുറന്‍സ് മേഖലയിലും ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
    താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് അപേക്ഷാഫോം മേടിച്ചു മേയ് 3 ഉച്ചക്ക് 1 മണിക്ക് മുന്‍പായി പൂരിപ്പിച്ച് നല്‍കണം. യോഗ്യത, പ്രവൃത്തിപരിചയം,എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂ പങ്കെടുക്കണം.  വിശദവിവരങ്ങള്‍ക്ക് 04862 232474..

   ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ മേയ് നാലിന് 11 മണിക്ക് ജില്ലാ ആശുപത്രിയില്‍ നടത്തും.

 യോഗ്യത 1. ഡി ഫാം / ബി ഫാം,  2.ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
     താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്ന് അപേക്ഷാഫോം മേടിച്ചു  മേയ് 3 ഉച്ചയ്ക്ക് ഒരുമണിയ്ക്ക് മുന്‍പായി പൂരിപ്പിച്ച് നല്‍കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്റര്‍വ്യൂ പങ്കെടുക്കണം.  വിശദവിവരങ്ങള്‍ക്ക് 04862 232474.
     ഉപ്പുതറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക് സായാഹ്ന ഒപിയ്ക്കായി ഡോക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ ഏപ്രില്‍ 28നു ഉച്ചയ്ക്ക് 2മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 244019, 9447421881. 

date