Skip to main content

കോവിഡ് ബാധിതര്‍ക്ക് സഹായമേകി  തണ്ണീര്‍മുക്കത്ത് കോള്‍ സെന്റര്‍

 

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 24 മണിക്കൂറും കോള്‍ സെന്ററിന്റെ സേവനം ലഭ്യമാണ്. കോവിഡ് ബാധിതര്‍ക്കും അവരുടെ വീടുകളിലെ ഏതാവശ്യത്തിനും കോള്‍ സെന്ററിലേക്ക് വിളിക്കാം. കോവിഡ് ബാധിതരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും വിവരങ്ങള്‍ ദിവസേന കോള്‍ സെന്ററില്‍ നിന്നും വിളിച്ച് തിരക്കും. കോള്‍ സെന്റര്‍ വഴി മെഡിക്കല്‍ സേവനവും ലഭിക്കും. ആംബുലന്‍സ്, ഓട്ടോ, ടാക്‌സി, മരുന്ന്, ഭക്ഷണ വിതരണം തുടങ്ങിയ സൗകര്യങ്ങളും കോള്‍ സെന്ററിലൂടെ ലഭിക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിക്കാണ് കോള്‍ സെന്ററിന്റെ ചുമതല. കൂടുതല്‍ സന്നദ്ധ സേവകരുടെ സേവനവും കോള്‍ സെന്ററില്‍ ഉള്‍പ്പെടുത്തും. കോള്‍ സെന്റര്‍ നമ്പര്‍: 8590835764. 

date