Skip to main content

ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന നടത്തി

കോവിഡ് ആശുപത്രികളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം സ്‌പെഷ്യല്‍ പരിശോധന നടത്തി. കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത, അമിത വില തുടങ്ങിയ സംബന്ധിച്ചാണ് പരിശോധന നടത്തിയത്. കോവിഡ് ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ ലഭ്യമാകുന്നുണ്ടെന്നും കോവിഡ് ചികിത്സക്കുപയോഗിക്കുന്ന മരുന്നുകള്‍ക്ക് കോവിഡ് ആശുപത്രികളില്‍ അമിത വില ഈടാക്കുന്നില്ലെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ഉറപ്പുവരുത്തി. ജില്ലയില്‍ നിലവില്‍ ഓക്‌സിജനും കോവിഡ് ആശുപത്രികളില്‍ ക്ഷാമമില്ലെന്ന് സ്‌ക്വാഡ് വിലയിരുത്തി. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കോവിഡ് മരുന്നുകളുടെ സ്‌റ്റോക്ക് ദിവസവും നിരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും. പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 18004253182 ല്‍ ബന്ധപ്പെടാം.  ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോ.എം.സി നിഷിത്, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ആര്‍. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പരിശോധന നടത്തിയത്.
 

date