Skip to main content

കോവിഡ് പ്രതിരോധം: മാർക്കറ്റുകളിൽ പരിശോധന നടത്തി

 

 

 

   കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ സെൻട്രൽ മാർക്കറ്റ്, പാളയം മാർക്കറ്റ്, പുതിയാപ്പ ഹാർബർ, വെള്ളയിൽ ഹാർബർ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മാർക്കറ്റിലേക്ക് മത്സ്യവും പച്ചക്കറികളും കൊണ്ടിറക്കുന്ന സമയത്തുണ്ടാവുന്ന തിരക്കുകൾക്കിടയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് തൊഴിലാളികൾക്ക് നിർദേശം നൽകി.
   ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. ജയശ്രീ , കോർപ്പറേഷൻ സെക്രട്ടറി യു വി ബിനി, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. 
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സെൻട്രൽ മാർക്കറ്റിലെ വിവിധ യൂണിയൻ പ്രതിനിധികളുടെ  യോഗം ശനിയാഴ്ച  (മെയ് 1) രാവിലെ 10 മണിക്ക് സെൻട്രൽ മാർക്കറ്റിലെ ഹാളിൽ ചേരും.

date