Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

നാഷനല്‍ ഹെല്‍ത്ത് മിഷന്‍ (ആരോഗ്യ കേരളം)  ഓഫീസ് ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ഏഴ് സീറ്റുകളോ ഡൈവര്‍ സഹിതം അതിലധികമോ സീറ്റുകളുള്ള വാഹനമാകണം. പ്രതിമാസ പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തേക്കാകും വാഹനത്തിന്റെ സേവനം. മെയ് 17 ന് പകല്‍ രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കുന്നതും അന്നേ ദിവസം 2.30ന് ടെണ്ടര്‍ തുറക്കുന്നതുമാണ്. വിശദവിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ട് ബന്ധപ്പെടാമെന്ന്് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.
 

date