Skip to main content

കോവിഡ് പ്രതിരോധം: മൃഗാശുപത്രികളില്‍ നിയന്ത്രണം

 

കോവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി സമ്പര്‍ക്ക സാധ്യത ഒഴിവാക്കാന്‍ ജില്ലയിലെ മൃഗാശുപത്രികളുടെ പ്രവര്‍ത്തന ക്രമത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.സി.ജെ. സോജി അറിയിച്ചു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

1. മൃഗചികിത്സാ സേവനം ആവശ്യമുള്ള കര്‍ഷകര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മൃഗാശുപത്രി ഡോക്ടര്‍മാരെയോ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെയോ ഫോണില്‍ ബന്ധപ്പെട്ട് ഉപദേശം തേടണം.

2. മൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, റുട്ടീന്‍ ചെക്കപ്പുകള്‍, കന്നുകാലി ഗര്‍ഭധാരണ കുത്തിവെപ്പുകള്‍, ഗര്‍ഭപരിശോധന തുടങ്ങിയവ കോവിഡ് തീവ്രത കുറയുന്നതുവരെ ഒഴിവാക്കണം.

3. അടിയന്തിര സാഹചര്യങ്ങളില്‍ മാത്രം മൃഗാശുപത്രികളില്‍ നേരിട്ടു പോകുക.

4. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ മൃഗാശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.

5. ആശുപത്രികളില്‍ മൃഗങ്ങള്‍ക്കൊപ്പം ഒരാള്‍ക്ക് മാത്രമാണ് പ്രവേശനം.

6. ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ എന്നിവരെ വീടുകളിലേക്ക് വിളിച്ചു കൊണ്ടുപോകുന്നത് അടിയന്തിര ഘട്ടങ്ങളില്‍ മാത്രമാക്കുക.

അടിയന്തിര ഘട്ടങ്ങളില്‍ സംശയ നിവാരണത്തിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി തദ്ദേശ സ്ഥാപനങ്ങളിലെ മൃഗാശുപത്രി ഡോക്ടര്‍ക്ക് പുറമെ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെ താഴെ പറയുന്ന ഡോക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെടാം.

പാലക്കാട്, ചിറ്റൂര്‍ താലൂക്ക് - ഡോ.ജോജു ഡേവിസ് 9447417100

ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്ക് - ഡോ. കെ.സി ഷാജി 9446214431

ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് - ഡോ. കെ. ആര്‍. ഗുണതീത 9496270191

 

date