ജില്ലാ പഞ്ചായത്ത് : എ പ്ലസ് ആദരം ഇന്നും നാളെയും
• ഇന്ന് മലപ്പുറം ടൗണ്‍ ഹാളില്‍, മലപ്പുറം - വണ്ടൂര്‍ വിദ്യാഭ്യാസ ജില്ല
• നാളെ തിരൂര്‍ ടൗണ്‍ഹാളില്‍, തിരൂര്‍ - തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല
ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുന്നു. എസ്.എസ്.എല്‍.സി പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത് ജില്ലയിലാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 5702 പേര്‍ക്കും പ്ലസ്ടു പരീക്ഷയില്‍ 1935 പേര്‍ക്കും എ പ്ലസ് ലഭിച്ചു.
മലപ്പുറം, തിരൂര്‍ ടൗണ്‍ ഹാളുകളില്‍ നടക്കുന്ന ആദരിക്കല്‍ ചടങ്ങില്‍ നിയമ സഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.എല്‍.എമാരായ പി. ഉബൈദുള്ള, അബ്ദു റബ്ബ്, എ.പി അനില്‍ കുമാര്‍, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് (മെയ് 23) രാവിലെ 10നും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് (മെയ് 23) ഉച്ചക്ക് രണ്ടിനും മലപ്പുറം കുന്നുമ്മലിലുള്ള ടൗണ്‍ഹാളില്‍ എത്തണം.
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നാളെ (മെയ് 24) രാവിലെ 10 നും തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ നാളെ (മെയ് 24) ഉച്ചക്ക് രണ്ടിനും തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളിലും എത്തിച്ചേരണം.
ഹയര്‍ സെക്കണ്ടറി/വി.എച്ച്.എസ്.ഇ പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ച മലപ്പുറം - വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് (മെയ് 23) ഉച്ചക്ക് ശേഷം രണ്ടിന് മലപ്പുറം ടൗണ്‍ ഹാളിലും, തിരൂര്‍ - തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ നാളെ (മെയ് 24) ഉച്ചക്ക് രണ്ടിന് തിരൂര്‍ ടൗണ്‍ഹാളിലും എത്തിച്ചേരണം.
- Log in to post comments