Skip to main content

കോവിഡ് 19: ജില്ലയിൽ കൂടുതൽ ചികിത്സാകേന്ദ്രങ്ങൾ ഉടന്‍ തുറക്കും

 

    • ജില്ലയില്‍ വിവിധ കേന്ദ്രങ്ങളിലായി നിലവല്‍  4541 കിടക്കകള്‍ പ്രവര്‍ത്തന സജ്ജം
    • 1400 കിടക്കകള്‍ കൂടി ഉടന്‍ സജ്ജമാകും

ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി. വിവിധ കേന്ദ്രങ്ങളിലായി 5931 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 4541 കിടക്കകൾ നിലവിൽ പ്രവർത്തന സജ്ജമാണ്.

മൂന്ന് കോവിഡ് ആശുപത്രികൾ , പത്ത് ഒ​ന്നാം‍ത​ല കൊ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രങ്ങൾ (സി.എഫ്.എൽ.റ്റി.സി), മൂന്ന് ര​ണ്ടാം‍ത​ല കൊ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രങ്ങൾ (സി.എസ്.എൽ.റ്റി.സി),  15 ഗൃ​ഹ‍വാ​സ പ​രി​ച​ര​ണ കേ​ന്ദ്രങ്ങൾ(ഡി.സി.സി.) എന്നിവയാണ് നിലവിൽ പ്രവർത്തന സജ്ജമായിട്ടുള്ളത്. പുതുതായി  19 ഗൃ​ഹ‍വാ​സ പ​രി​ച​ര​ണ കേന്ദ്രങ്ങൾ (ഡി.സി.സി.) കൂടി ഉടൻ തുറക്കും.

ജില്ലയിലെ ചികിത്സാകേന്ദ്രങ്ങളുടെ വിവരങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ ചുവടെ:

ചേർത്തല:
ചേർത്തല താലൂക്ക് ആശുപത്രി(എസ്.എൽ.റ്റി.സി.-146 കിടക്ക), അൽ അമീൻ സ്കൂൾ അരൂർ (സി.എഫ് .എൽ. റ്റി. സി -110 കിടക്ക ), തണ്ണീർമുക്കം സെന്റ് ജോസഫ്‌സ് പാരിഷ് ഹാൾ(ഡി.സി.സി.-80), ചേർത്തല ടൗൺ ഹാൾ (ഡി.സി.സി.-50), സെന്റ്. റാഫേൽസ് എച്. എസ്. എസ്  എഴുപുന്ന (ഡി. സി. സി -100), പാലസ് ഓഡിറ്റോറിയം അരൂർ (ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള ഡി. സി. സി -70), ഗവ : എച്. എസ് ചേർത്തല തെക്ക് (ഡി. സി. സി -100). ഇവിടെ പുതുതായി ഏറ്റെടുത്തവ: രാജഗിരി ഇ. എം സ്കൂൾ തൈക്കാട്ടുശ്ശേരി (ഡി. സി. സി -50), പൂച്ചാക്കൽ ശ്രീകണ്ഡേശ്വരം സ്കൂൾ (ഡി. സി. സി -50), വനിതാ വ്യവസായ കേന്ദ്രം വയലാർ (ഡി. സി. സി -50), ഗവ :സംസ്കൃത സ്കൂൾ മുഹമ്മ (ഡി. സി. സി -50), പള്ളിപ്പുറം നാഷണൽ പവർ ട്രെയിനിങ് ഹോസ്റ്റൽ (ഡി. സി. സി -50)

അമ്പലപ്പുഴ:
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി (കോവിഡ് ആശുപത്രി- 358 കിടക്ക), ആലപ്പുഴ ജനറൽ ആശുപത്രി (കോവിഡ് ആശുപത്രി -163 കിടക്ക), ആലപ്പുഴ വനിത-ശിശു ആശുപത്രി(സി.എസ്.എൽ.റ്റി.സി.-200), ആലപ്പുഴ ടൗൺ ഹാൾ(സി.എഫ്.എൽ.റ്റി.സി.-190), ആര്യാട് ഡി.സി. മിൽസ്(സി.എഫ് .എൽ.റ്റി.സി-1440), കേപ്പ് ലേഡീസ് ആൻഡ് ജെൻറ്സ് ഹോസ്റ്റൽ (സി. എഫ് . എൽ. റ്റി. സി -208), സെന്റ് ആന്റണീസ് പാരിഷ് ഹാൾ (ഡി. സി. സി -50), കെ. കെ കുഞ്ഞുപിള്ള സ്കൂൾ അമ്പലപ്പുഴ(ഡി. സി. സി -60), എസ്. എൻ. എം. എച്. എസ് പുറക്കാട് (ഡി. സി. സി -100),  ബിലീവേഴ്‌സ് ഇ. എം സ്കൂൾ ആര്യാട്(ഡി. സി. സി -100). പുതുതായി ഏറ്റെടുത്ത കേന്ദ്രങ്ങൾ: കാർമൽ പോളി ടെക്‌നിക് ഹോസ്റ്റൽ (ഡി. സി. സി -50), റെയ്‌ബാൻ ഓഡിറ്റോറിയം (ഡി. സി. സി -100), മേരി ഇമാക്കുലേറ്റ് എച്. എസ് (ഡി. സി. സി -50). 

കാർത്തികപ്പള്ളി
ഹരിപ്പാട് താലൂക്ക് ആശുപത്രി ( കോവിഡ് ആശുപത്രി -37), ഹരിപ്പാട് മാധവ ആശുപത്രി (സി.എഫ്.എൽ.റ്റി.സി-145),എൽമെക്സ് ഹോസ്പിറ്റൽ ഹോസ്റ്റൽ പത്തിയൂർ( സി. എഫ്. എൽ. റ്റി. സി -100), കായംകുളം സ്വാമി നിർമലാനന്ദ മെമ്മോറിയൽ ബാലഭവൻ(ഡി.സി.സി.-100), ഐ. എച്. ആർ. ഡി കോളേജ് ചിങ്ങോലി (ഡി. സി. സി -50). പുതുതായി ഏറ്റെടുക്കുന്ന കേന്ദ്രങ്ങൾ: 
ധന്യ ഓഡിറ്റോറിയം കാർത്തികപ്പള്ളി (ഡി. സി. സി -50), ആറാട്ടുപുഴ മംഗലം ഗവ :എച്. എസ് (ഡി. സി. സി -100), ചേപ്പാട് പകൽവീട് (ഡി. സി. സി -50), സെന്റ് ജോർജ് സ്കൂൾ പള്ളിപ്പാട് (ഡി. സി. സി -50)

മാവേലിക്കര
മാവേലിക്കര പി.എം. ആശുപത്രി (സി.എഫ്.എൽ.റ്റി.സി.-62), നൂറനാട് ശ്രീബുദ്ധ കോളജ് ഹോസ്റ്റൽ ആൻറ് സ്‌കൂൾ(സി.എഫ്.എൽ.റ്റി.സി.-270), അമൃത എച്. എസ്. എസ് വള്ളികുന്നം (ഡി. സി. സി -50). പുതുതായി ഏറ്റെടുക്കുന്ന കേന്ദ്രങ്ങൾ: അർച്ചന കോളേജ് ഓഫ് നേഴ്സിംഗ് പാലമേൽ (ഡി. സി. സി -50), സെന്റ് മേരിസ് പാരിഷ് ഹാൾ ചെട്ടികുളങ്ങര (ഡി. സി. സി -50).

ചെങ്ങന്നൂർ
ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രി(സി.എസ്.എൽ.റ്റി.സി. -196), ചെങ്ങന്നൂർ പുത്തൻകാവ് എസ്.ബി.എസ്. ക്യാമ്പ് സെന്റർ-ഐ.പി.സി. ഹാൾ(സി.എഫ്.എൽ.റ്റി.സി.-150), ചെറുകോൽ ശുഭാനന്ദ ആശ്രമം (ഡി. സി. സി -36), മൗണ്ട് സിയോൻ മുളക്കുഴ (ഡി. സി. സി -50), ഐ. എച്. ആർ. ഡി കോളേജ് പുലിയൂർ (ഡി. സി. സി -50). പുതുതായി ഏറ്റെടുത്ത കേന്ദ്രങ്ങൾ: 
അക്ഷര ഇ. എം സ്കൂൾ മാന്നാർ (ഡി. സി. സി -50), ആല എച്ച്. എസ് (ഡി. സി. സി -50), മാന്നാർ ആര്യാട്ട് ഹാൾ (ഡി. സി. സി -50), സ്വാമി വിവേകാനന്ദ ഇ. എം സ്കൂൾ പാണ്ടനാട് (ഡി. സി. സി -50), ഡി. ബി. എച്. എസ്. എസ് കൊല്ലകടവ് (ഡി. സി. സി -50). 

കുട്ടനാട്
എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം (സി. എഫ്. എൽ. റ്റി. സി .-60)

date