Skip to main content

കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി കണ്‍ട്രോള്‍ റൂം

ജില്ലയില്‍ കോവിഡ് 19വ്യാപന നിയന്ത്രണത്തിന്റെയുംപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെയും മുഖ്യകേന്ദ്രമായി മാറുകയാണ് കോവിഡ് കണ്‍ട്രോള്‍ റൂം. കോവിഡിന്റെ ഒന്നാം ഘട്ടത്തിലേതുപോലെ രണ്ടാം ഘട്ടത്തിലും ജില്ലയില്‍ വളരെ സജീവമായാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. രോഗികളുടെ സംശയ നിവാരണം, വൈദ്യസഹായം, ആശുപത്രി പ്രവേശനം, പരിശോധന തുടങ്ങിയ നിരവധി സേവനങ്ങളാണ് ജനങ്ങള്‍ക്ക് സെല്ലിലൂടെ ലഭ്യമാകുന്നത്. കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറെ സഹായകരമായി പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ഒരു നമ്പറിലേക്ക് ഒരേ സമയം ഒന്നിലധികം ഫോണ്‍ കോളുകള്‍ വരുമ്പോള്‍ മാത്രമാണ് കാലതാമസം നേരിടേണ്ടി വരുന്നത്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം കൂടിയാണ് കോവിഡ് വ്യാപനത്തെ ജില്ലയില്‍ ഫലപ്രദമായി  പ്രതിരോധിക്കാന്‍ സഹായിക്കുന്നത്.

date