Skip to main content

മത്സ്യകൃഷിയ്ക്ക് എസ്.സി/എസ്.റ്റി വിഭാഗക്കാര്‍ക്ക്് അപേക്ഷിക്കാം

പ്രധാനമന്ത്രി മത്സ്യ സംപാദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ കീഴില്‍ റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്) മത്സ്യകൃഷിക്കായി എസ്.സി/ എസ്.റ്റി വിഭാഗങ്ങളില്‍പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് ആര്‍.എ.എസ്. മത്സ്യത്തൊടൊപ്പം പച്ചക്കറിയും വളര്‍ത്താം എന്നതാണ് പ്രത്യേകത. നൈല്‍ തിലാപ്പിയ മത്സ്യം ആണ് നിക്ഷേപിക്കുന്നത്. 100 ക്യൂബിക് മീറ്ററുള്ള യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി നടത്തുന്നതിനുള്ള മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ്. ആര്‍. എ. എസ് യൂണീറ്റ് സ്ഥാപിച്ച് മത്സ്യകൃഷി ആരംഭിച്ച് കഴിയുമ്പോള്‍ 40 ശതമാനം തുക ധനസഹായമായി ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധരേഖകളും അസിസ്റ്റന്റ് ഡയറക്ടര്‍, മത്സ്യബന്ധന വകുപ്പ്, അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് പി.ഒ, ഇടുക്കി 685603 എന്ന വിലാസത്തില്‍ ജൂണ്‍ ഏഴിന്് മുമ്പ് തപാല്‍ മുഖേനയോ adidkfisheries@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-7025233647, 7902972714.

 

date