Skip to main content

പള്‍സ് ഓക്സീമീറ്റര്‍ ചലഞ്ച് - മാതൃകയായി നഗരസഭാ ജീവനക്കാര്‍

 കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ നഗരസഭയിലെ വാര്‍ഡുകളിലേയ്ക്കും കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേയ്ക്കും പള്‍സ്ഓക്സീ മീറ്റര്‍ വിതരണം ചെയുക എന്ന ലക്ഷ്യത്തോടെ കട്ടപ്പന നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ജോബി ആരംഭിച്ച പള്‍സ്ഓക്സീമീറ്റര്‍ ചലഞ്ചിലേയ്ക്ക് നഗരസഭാ ജീവനക്കാര്‍ ചേര്‍ന്ന് സമാഹരിച്ച 26,000 രൂപ ഉപയോഗിച്ച് വാങ്ങിയ 18 പള്‍സ് ഓക്സീമീറ്ററുകള്‍ നഗരസഭാ സെക്രട്ടറി  മാമ്പള്ളി സന്തോഷ് കുമാര്‍ ചെയര്‍പേഴ്സണ് കൈമാറി. നഗരസഭാ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഏലിയാമ്മ കുര്യാക്കോസ്, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  നഗരസഭാ ജീവനക്കാരുടെ മാതൃകാപരമായ പ്രവര്‍ത്തനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു

date