Skip to main content

സ്പെഷ്യല്‍ ഒപി യും റഫറല്‍ സെന്ററും ഉദ്ഘാടനം ചെയ്തു

ജില്ലാ ഹോമിയോ ആശുപത്രിയില്‍ പോസ്റ്റ് കോവിഡ് സ്പെഷ്യല്‍ ഒ.പി യും റഫറല്‍ സെന്ററും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മുട്ടം പഞ്ചായത്ത് പ്രഡിഡന്റ് ഷൈജ ജോമോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡിഎംഒ ജിജി വര്‍ഗീസ് പദ്ധതി വിവരിച്ചു. സൂപ്രണ്ട് അമ്പിളി എന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി.വി. സുനിത, എം.ജെ. ജേക്കബ്, പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ മെഴ്‌സി ദേവസ്യ, വാര്‍ഡ് മെമ്പര്‍ ഡോളി രാജു, എച്ച്എംസി മെമ്പര്‍ വി.ആര്‍. പ്രമോദ്, മെഡിക്കല്‍ ഓഫീസര്‍ ആഷാ മോള്‍ കെ.എന്‍ എന്നിവര്‍ സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് സംസ്ഥാന ഹോമിയോ വകുപ്പ് കോവിഡ് സ്‌പെഷല്‍ ഒ.പി. യും റഫറല്‍ സെന്ററും മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആരംഭിച്ചത്. ജില്ലയിലെ മുഴുവന്‍ ഹോമിയോ ആശുപത്രികളിലും ഡിസ്പന്‍സറികളിലും പദ്ധതി  പ്രവര്‍ത്തികമാക്കും

date