Skip to main content

കൊവിഡ് വാക്സിനേഷന്‍ 108 കേന്ദ്രങ്ങളില്‍

ജില്ലയില്‍ മെയ് 28ന്‌ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) ഫസ്റ്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി 92 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. കൂടാതെ വെരിഫിക്കേഷന്‍ കഴിഞ്ഞ് മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ലഭിച്ച 18 - 44 വയസിലുള്ള അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി 16 വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും.
45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ കേന്ദ്ര ഗവണ്മെന്റില്‍ നിന്നാണ് ലഭിക്കുന്നത്. ആയതിനാല്‍ ഇത്തരത്തിലുള്ളവര്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്സിനേഷന്‍ പോര്‍ട്ടലായ www.cowin.gov.in എന്ന സൈറ്റില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാവൂ. കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യരുത്. 18 - 44 വയസിലുള്ള(1977 ന് ശേഷം ജനിച്ചവര്‍ ) അനുബന്ധ രോഗങ്ങളുള്ളവരും, മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരും, ജോലി / പഠന ആവശ്യാര്‍ത്ഥം വിദേശത്തേക്ക്  പോകുന്നവരും  കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം കേരള സര്‍ക്കാരിന്റെ വാക്സിനേഷന്‍ സൈറ്റില്‍ (covid19.kerala.gov.in) രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്  കേരള സര്‍ക്കാരാണ് വാക്സിന്‍ ലഭ്യമാക്കുന്നത്

date