Skip to main content

കോർപറേഷൻ പകർച്ചവ്യാധി പ്രതിരോധം:  രണ്ടാം ദിനം ശുചീകരണം നടത്തിയത് 22 ഡിവിഷനുകളിൽ

 

പകർച്ചവ്യാധി പ്രതിരോധത്തിൻ്റെ ഭാഗമായി കോർപറേഷൻ ആരംഭിച്ച ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ദിവസം 22 ഡിവിഷനുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ഡിവിഷൻ കൗൺസിലർമാരുടെയും ശുചിത്വ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടർമാരും, സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു.
വിവിധ ഡിവിഷനുകളിൽ  മേയർ അഡ്വ. ടി ഒ മോഹനൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. മാർട്ടിൻ ജോർജ്,
പി കെ രാഗേഷ്, ഷമീമ ടീച്ചർ, ഷാഹിന മൊയ്‌ദീൻ, കൗൺസിലർമാരായ എൻ സുകന്യ, ശ്രീജ ആരമ്പൻ, കെ പി അബ്ദുൽ റസാഖ്, വി കെ ശ്രീലത, കെ പി രജനി, പി പി വത്സലൻ,
പി കെ സാജേഷ് കുമാർ, എൻ ഉഷ, കെ സുരേഷ്, എം പി രാജേഷ്, എ കുഞ്ഞമ്പു, അഷ്‌റഫ്‌ ചിറ്റൂളി, വി ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഈ മാസം 29,30 തീയതികളിൽ വീടുകളും, ചുറ്റുവട്ടവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുവൻ ആളുകളും പങ്കാളികളാകണമെന്ന് മേയർ അഡ്വ. ടി ഒ. മോഹനൻ അഭ്യർത്ഥിച്ചു

date