Skip to main content

കോവിഡ് രോഗികള്‍ക്ക് ആശ്വാസമായി  ഉന്നതി പദ്ധതി

കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി ഉന്നതി പദ്ധതി.
ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഉന്നതി പദ്ധതിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എല്‍.എ നിര്‍വ്വഹിച്ചു.
രോഗമുക്തി നേടിയിട്ടും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ നേതൃത്വത്തില്‍ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിര്‍ദേശിക്കുന്നതാണ് പദ്ധതി. കേരളാ അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപിസ്റ്റ്സ് കോ-ഓര്‍ഡിനേഷന്‍ (കെ എ പി സി) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.  രോഗമുക്തി നേടി രണ്ടാഴ്ച കഴിഞ്ഞിട്ടും ശരീരക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ തടസം, ശ്വാസംതിങ്ങല്‍, നില്‍ക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക, തലകറക്കം, ചുമ, സന്ധി വേദന അല്ലെങ്കില്‍ പേശി വേദന,പരാലൈസിസ് (പക്ഷാഘാതം), പോളിന്യൂറിറ്റിസ് എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് ഉന്നതിയുടെ സേവനങ്ങള്‍ ലഭിക്കും. പ്രസിഡന്റ് സി.ടി.നൗഷാദലി അധ്യക്ഷനായ ചടങ്ങില്‍ ആലിപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ,മജീദ് മാസ്റ്റര്‍,  ടി കെ നവാസ്, വഹീദ,കെ എ പി സി  എക്‌സിക്യൂട്ടീവ് അംഗം ജഷീം കെ എ പി സി അംഗങ്ങളായ ഹഫീസ് റഹ്‌മാന്‍,സമീഹ്, സനൂപ് എന്നിവര്‍  പങ്കെടുത്തു.  ഉന്നതിയുടെ സേവനങ്ങള്‍ക്കായി 9746770744, 8129021135 നമ്പറില്‍ ബന്ധപ്പെടാം.

date