Skip to main content

ശുചീകരിച്ചു       

വേങ്ങര പഞ്ചായത്തിലെ പാണ്ടികശാലയില്‍ ശുചിത്വ സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി  ടൗണും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.  കുടുംബശ്രീ പ്രവര്‍ത്തകരും ആര്‍.ആര്‍.ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ നൂറ് വീടുകളും പരിസരവും  വീട്ടുകാരും ശുചീകരിച്ചു. പഞ്ചായത്തംഗം യൂസുഫലി വലിയോറ ഉദ്ഘാടനം ചെയ്തു.ആര്‍.ആര്‍.ടി പ്രവര്‍ത്തകരായ എ.കെ.മുഖ്താറലി, ടി.ആബിദ്, ഇ.വി.ഇസ്ഹാഖ് ,പി അബ്‌സാര്‍,കുടുബശ്രീ പ്രവര്‍ത്തകരായ സി.ശാരദ, കെ.ഷീബ, പി.ഗീത പി.ലക്ഷ്മി, ടി. കൃഷ്ണമൂര്‍ത്തി, കാര്‍ത്യാനി, പി.ദേവു എന്നിവര്‍ നേതൃത്വം നല്‍കി.  

date