Skip to main content

വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഡെപ്യൂട്ടേഷൻ നിയമനം

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ്-I (റിവൈസ്ഡ് 50200-105300) റാങ്കിൽ കുറയാത്ത തസ്തികയിൽ ജോലി ചെയ്യുന്ന തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥർ, വിവിധ സർക്കാർ വകുപ്പുകളിലെ സമാന ശമ്പള സ്‌കെയിലിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷിക്കാം.
പി.എൻ.എക്സ് 1785/2021

date