Skip to main content

 സൈക്കോളജിസ്റ്റുകളുടെ സൗജന്യ സേവനമൊരുക്കി ചാവക്കാട് നഗരസഭ

 

 

കോവിഡ് 19 മഹാമാരി മൂലമോ മറ്റു കാരണങ്ങളാലോ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കായി വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെ സേവനം ഇനി ചാവക്കാടും. ക്വറന്റീനും ലോക്ഡൗണും ഒക്കെയായി വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെയും ജോലി നഷ്ട്ടപ്പെട്ടുമൊക്കെ സാമൂഹികമായും മാനസികമായും ഒറ്റപ്പെട്ട് പോകുന്ന ആളുകളെ തിരികെ കൊണ്ട് വരുന്നതിന് വേണ്ടിയാണ് നഗരസഭ ഇത്തരമൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

 

സൈക്കോളജി സര്‍ക്കിൾ എന്ന സംഘടനയുടെ സഹായത്തോടെയാണ് സൗജന്യ കൗൺസിലിംഗ് സൗകര്യം നാട്ടുകാർക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ചാവക്കാട് നഗരസഭയിലെ കോവിഡ് ബാധിതര്‍, നിരീക്ഷണത്തില്‍ കഴിയുന്നവർ, മാനസിക ചികിത്സയില്‍ ഉളളവര്‍, പ്രശ്നങ്ങൾ നേരിടുന്നവര്‍, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍, ലഹരി സംബന്ധമായ പ്രശ്നങ്ങള്‍ ഉളളവര്‍ തുടങ്ങിയവര്‍ക്കാണ് സൈക്കോളജി സര്‍ക്കിള്‍ ടീമിന്‍റെ നേതൃത്വത്തില്‍ ടെലി കൗണ്‍സിലിംഗ് വഴി സൗജന്യ സേവനം നടപ്പാക്കുന്നത്.

 

കുട്ടികള്‍, വയോജനങ്ങള്‍, മുതിർന്നവർ തുടങ്ങി ആർക്കും സേവനം ലഭ്യമാകും. ആവശ്യമുളളവര്‍ക്ക് ദിവസവും രാവിലെ 10നും വൈകീട്ട് 5നും ഇടയില്‍ 9037807976 എന്ന നമ്പറില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യാം.

date