Skip to main content

'കരുതൽ' ജനകീയ ശുചിത്വ ക്യാമ്പയിൻ മാതൃകയായി

 

 

മഴക്കാല രോഗങ്ങൾ തടയുന്നതിനായി പൊതു ജനപങ്കാളിത്തത്തോടെ കുന്നംകുളം നഗരസഭ നടപ്പിലാക്കിയ 'കരുതൽ'

ശുചിത്വ ക്യാമ്പയിൻ മാതൃകയായി. ശുചീകരണ പ്രവർത്തനങ്ങൾക്കായി 37 വാർഡുകളിൽ 480 ഓളം സ്ക്വാഡുകളാണ് രണ്ടു ദിവസങ്ങളിൽ

വീടുവീടാന്തരം ശുചിത്വ സന്ദേശം നൽകിയത്.

 

മലിന്യം വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും

പൊട്ടിയ പാത്രങ്ങൾ, കുപ്പികൾ, മറ്റ് പാഴ് വസ്തുക്കൾ എന്നിവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും

മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് എലി, ഈച്ച മുതലായവയുടെ പെരുപ്പം ഇല്ലാതാക്കുന്നതിനും ജലാശയങ്ങൾ മലിനമാക്കാതിരിക്കുന്നതിനും ആവശ്യമായ മുൻകരുതലെടുക്കുന്നതിനായി ബോധവത്ക്കരണവും നടത്തി.

 

ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും ഡ്രൈഡേ സന്ദേശം നൽകുന്നതിനുമായി വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ, ആശ, അങ്കണവാടി, ആർ ആർ ടി പ്രവർത്തകരും രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവർത്തകരും അഞ്ച് പേരിൽ അധികരിക്കാത്ത സ്ക്വാഡുകളായി തിരിഞ്ഞ് നഗരപ്രദേശത്തെ മുഴുവൻ വീടുകളിലും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി.

 

നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രന്റെ നേതൃത്വത്തിൽ

വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എം സുരേഷ്, സജിനി പ്രേമൻ, സോമശേഖരൻ, പ്രിയ സജീഷ്, ഷബീർ എന്നിവർ വിവിധ വാർഡുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

date