Skip to main content

സർവകലാശാലകളിൽ ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ നീട്ടിവെക്കും

ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സർവകലാശാലകളിൽ ജൂൺ 15 മുതൽ തുടങ്ങാനിരുന്ന പരീക്ഷകൾ നീട്ടിവെക്കാൻ ഉന്നതവിദ്യാഭ്യാസവും സാമൂഹികനീതിയും വകുപ്പ് മന്ത്രി സർവകലാശാലകൾക്ക് നിർദേശം നൽകി.
കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ലോക്ഡൗൺ ജൂൺ 16 വരെ നീട്ടിയ സാഹചര്യത്തിലാണിത്.
പി.എൻ.എക്സ് 1793/2021

date