Skip to main content

കായംകുളം മണ്ഡലത്തിൽ മൊബൈൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിക്കുന്നു 

 

ആലപ്പുഴ : കായംകുളം നിയോജക മണ്ഡലത്തിൽ കോവിഡ് 19 പ്രതിരോധത്തിനായി മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ ആരംഭികുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി യു. പ്രതിഭ എം.എൽ.എ. അറിയിച്ചു. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ ഏഴ് കേന്ദ്രങ്ങളിൽ മൊബൈൽ വാക്സിനേഷൻ യൂണിറ്റ് ആരംഭിക്കും. തുടർന്ന് ഘട്ടം ഘട്ടമായി കൂടുതൽ കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിക്കും. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്കാണ് വാക്സിൻ ലഭ്യമാക്കുക.

കായംകുളം നഗരസഭയിലെ ഞാവക്കാട് എൽ.പി.എസ്, സി.എസ്.എൽ.പി.എസ് പെരുങ്ങാല, പത്തിയൂർ ഗ്രാമപഞ്ചായത്തിലെ എസ്.കെ.വി.എൽ.പി.എസ് ( തൂണേത്ത് സ്കൂൾ ), സെന്റ് ജോർജ്ജ് ഓർത്തോഡക്സ് പാരീഷ് ഹാൾ, ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിൽ ജി.യു.പി.എസ് , കണ്ണമംഗലം ( ഉലുവത്ത് സ്കൂൾ ), കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ വിശ്വഭാരതി മോഡൽ എച്ച്.എസ്.എസ്, ഭരണിക്കാവ് ഗ്രാമ പഞ്ചായത്തിൽ ഗവ.യു.പി.എസ് ഭരണിക്കാവ് എന്നീ കേന്ദ്രങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ മൊബൈൽ വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തിക്കുക.

date