Skip to main content

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ അപകടകരമായ  മരങ്ങള്‍ മുറിച്ചു മാറ്റണം 

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി സ്വകാര്യ സ്ഥലത്ത് നില്‍ക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ഉടമസ്ഥര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മുറിച്ച് നീക്കിയശേഷം വിവരം രേഖാമൂലം പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. വൃക്ഷങ്ങളോ ശിഖരങ്ങളോ മുറിക്കാത്തത് മൂലം പൊതുജനങ്ങല്‍ക്ക് അപകടമുണ്ടായാല്‍ ഉടമസ്ഥര്‍ക്ക് എതിരെ പഞ്ചായത്ത് നിയമനടപടികള്‍ സ്വീകരിക്കും. 

വാഹനയാത്രികരുടെ കാഴ്ച മറയ്ക്കുന്ന വിധത്തില്‍ സ്വകാര്യ ഭൂമിയില്‍ നില്‍ക്കുന്ന മരങ്ങള്‍, ചെടികള്‍, ഫ്‌ളക്‌സ്, ബാനര്‍ എന്നിവയും ഇത്തരത്തില്‍ നീക്കം ചെയ്യണം. അനധികൃതമായി റോഡുകളുടെ വശങ്ങള്‍ കൈയേറി കൃഷി ചെയ്തവര്‍ അടിയന്തരമായി കാര്‍ഷിക വിളകളും നീക്കം ചെയ്യണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ - 0468 235023

date