Skip to main content

ജില്ലയിൽ ഡിജിറ്റൽ അധ്യയനത്തിലൂടെ അറിവ് നേടുന്നത് 1,68,267 കുട്ടികൾ

 

ആലപ്പുഴ : ജില്ലയിൽ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകൾക്കായി നടത്തുന്ന ഡിജിറ്റൽ പഠന രീതിയിലൂടെ അധ്യയനത്തിൽ പങ്കെടുക്കുന്നത് 1,68,267 വിദ്യാർത്ഥികൾ. വിക്റ്റേഴ്സ് ചാനൽ വഴിയുള്ള ഡിജിറ്റൽ വിദ്യാഭ്യാസത്തിൽ കുട്ടികൾക്ക് ആദ്യഘട്ടത്തിൽ മാനസിക പിരിമുറുക്കം കുറക്കുന്നതിനുള്ള പഠന പ്രവർത്തനങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. പ്രീ പ്രൈമറി കുട്ടികൾക്കായി കിളിക്കൊഞ്ചൽ പോലെയുള്ള വിനോദ പരിപാടികളും സംപ്രേഷണം ചെയ്യുന്നുണ്ട്‌.
രാവിലെ എട്ടു മുതൽ 
ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. 

ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിലേക്ക് പുതിയതായി പ്രവേശനം നേടിയ 12,241 കുട്ടികളും ഡിജിറ്റൽ വിദ്യാഭ്യാസത്തിന്റെ ലോകത്തേക്ക് ചുവടുവെച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ഓൺലൈൻ സംവിധാനം വഴി അതത് സ്കൂളുകളിലെ അധ്യാപകരുടെ സേവനം കുട്ടികൾക്ക് ലഭ്യമാക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. സാങ്കേതിക തടസ്സങ്ങൾ നീക്കിക്കൊണ്ട് ഈ സൗകര്യം നടപ്പാക്കുന്നതോടെ കുട്ടികൾക്ക് അധ്യയനം സ്കൂളുകളിലേത് എന്നത് പോലെ തന്നെ സാധ്യമാകും.

date