Skip to main content

എസ്. എസ്. എൽ. സി മൂല്യനിർണ്ണയം പുരോഗമിക്കുന്നു

 

ആലപ്പുഴ : ജില്ലയിലെ എസ്. എസ്. എൽ. സി പരീക്ഷയുടെ മൂല്യനിർണ്ണയം പുരോഗമിക്കുന്നു. ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലായാണ് മൂല്യനിർണ്ണയ ക്യാമ്പുകൾ നടക്കുന്നത്. ചേർത്തല ഹോളി ഫാമിലി എച്. എസ്. എസ്, ആര്യക്കര ഭഗവതി വിലാസം എച്. എസ്. എസ് മുഹമ്മ, ആലപ്പുഴ ഗവ. മോഡൽ എച്. എസ്. എസ്, ആലപ്പുഴ സെന്റ് അന്റണീസ് എച്. എസ്, കായംകുളം സെന്റ് മേരീസ് എച്. എസ് എന്നിവിടങ്ങളാണ് മൂല്യനിർണ്ണയ ക്യാമ്പുകൾ. 487 അദ്ധ്യാപകരാണ് ക്യാമ്പുകളിൽ മൂല്യനിർണ്ണയം നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഇവർക്ക് ക്യാമ്പുകളിലേക്ക് എത്തുന്നതിനായി കെ. എസ്. ആർ. ടി. സി പ്രത്യേക സർവ്വീസും നടത്തുന്നുണ്ട്. മൂല്യനിർണ്ണയ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളായ ചേർത്തല, ആലപ്പുഴ, കായംകുളം എന്നീ സ്ഥലങ്ങളിൽ നിന്നും രാവിലെ 8.30 നും, വൈകിട്ട് 5.30നും  അതാത് ഡിപ്പോകൾ പ്രത്യേക സർവ്വീസ് ക്രമീകരിച്ചിട്ടുണ്ട്.

date