Skip to main content

എല്ലാ വീട്ടിലും ഒരു പോഷകത്തോട്ടം: നീലേശ്വരം നഗരസഭയിൽ കിറ്റുകൾ നൽകി

സംസ്ഥാന സർക്കാരിൻറെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന വീട്ടിൽ ഒരു ഔഷധത്തോട്ടം പദ്ധതിയിൽ ഉൾപ്പെട്ട നീലേശ്വരം നഗരസഭയിലെ ഗുണഭോക്താക്കൾക്കുള്ള കിറ്റുകളുടെ വിതരണം നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ്‌റാഫി ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷ വി.ഗൗരി അധ്യക്ഷത വഹിച്ചു. നീലേശ്വരം കൃഷി ഓഫീസർ ഷിജോ കെ.എ, കൃഷി അസിസ്റ്റൻറ് ദീപ്തി പി.പി എന്നിവർ പദ്ധതി വിശദീകരിച്ചു.
എല്ലാ വീടുകളിലേക്കും പോഷകത്തോട്ടം എത്തിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. കൂൺ, പച്ചക്കറി വിളകൾ ഉൾക്കൊള്ളിച്ചുള്ള പോഷകത്തോട്ടത്തിനാവശ്യമായ വസ്തുക്കളാണ് ഇതിലൂടെ നൽകുന്നത്. നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെയും കാർഷികസർവ്വകലാശാലയുടെയും മറ്റ് ഏജൻസികളുടെയും സഹായം കർഷകർക്ക് ലഭിക്കും. പോഷകത്തോട്ടം ഒരുക്കാൻ ആവശ്യമായ സാമഗ്രികൾ സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ സൗജന്യമായാണ് നൽകുന്നത്. വിപണിയിൽ 3000 രൂപ വിലവിരുന്ന ഉൽപ്പാദന ഉപാധികളാണ് നൽകുന്നത്. ഗ്രോ ബാഗുകൾ, പച്ചക്കറി വിത്തുകൾ, തൈകൾ, ചകിരിച്ചോർ കമ്പോസ്റ്റ്, ബോൺ മീൽ, ട്രൈക്കോഡർമ ചേർത്ത ചാണകപ്പൊടി, വേപ്പെണ്ണ, ഫ്യൂമിക്ക്ആസിഡ്, കൂൺ വിത്ത്, പോളിത്തീൻ കവർ എന്നിവയാണ് കിറ്റിലൂടെ കർഷകർക്ക് ലഭ്യമാക്കിയത്.

date