Skip to main content

പ്രൊജക്ട് കോ-ഓർഡിനേറ്റർ നിയമനം

കാസർകോട് മത്സ്യകർഷക വികസന ഏജൻസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു പ്രൊജകട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. തിങ്കളാഴ്ച (ജൂൺ 14) രാവിലെ 11 മണിക്ക് ഓൺലൈൻ ആയാണ് കൂടിക്കാഴ്ച. എം.എസ്‌സി.സുവോളജി/ബി.എഫ്.എസ്‌സി.ബിരുദം/ ഫിഷറീസ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജൂൺ 12ന് അഞ്ച് മണിക്ക് മുമ്പായി ffda@ksgd@gmail.com ലേക്ക് അപേക്ഷ അയക്കണം. ഫോൺ: 0467 2202537

date