Post Category
നിയമലംഘനം കണ്ടെത്തി
തീരദേശ പരിപാലന അതോറിറ്റിയുടെ യോഗം സി.ആര്.ഇസഡ് ക്ലിയറന്‍സിനുള്ള 391 അപേക്ഷകള്‍ തീര്‍പ്പാക്കി. കണ്ണൂര്‍ ഇടയ്ക്കാട് എന്ന സ്ഥലത്ത് സി.ആര്.ഇസഡ് നിയമം ലംഘിച്ച് നടന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശ പരിപാലന അതോറിറ്റി ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. ഈ വിവരം ജില്ലാ കളക്ടറുടെയും കോര്പ്പറേഷന് കൗണ്‍സിലിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. ജില്ലാ കളക്ടറുടെയും കണ്ണൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് കൗണ്‍സിലിന്റെയും മറുപടി ലഭിക്കുന്നത് അനുസരിച്ച് ഇക്കാര്യത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളും.
പി.എന്‍.എക്സ്.2044/18
date
- Log in to post comments