Skip to main content

അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്‍  30 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കി

 

കോട്ടയം ജില്ലയിലെ കോവിഡ് പരിചരണ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നതിനായി    അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷന്‍ 30 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കി.

പേടിഎമ്മിന്‍റെ സഹകരണത്തോടെ  കോട്ടയം റൗണ്ട് ടേബിള്‍(നമ്പര്‍ 79) മുഖേന  ലഭ്യമാക്കിയ കോണ്‍സെന്‍ട്രേറ്ററുകള്‍ റൗണ്ട് ടേബിള്‍ പ്രതിനിധികള്‍  ജില്ലാ കളക്ടര്‍ എം. അഞ്ജനയ്ക്ക് കൈമാറി.  

 ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജേക്കബ് കേളചന്ദ്ര, ജോര്‍ജ് ടോമി, അജയ് ജോണ്‍ ജോര്‍ജ്, യാക്കൂബ് ജേക്കബ് എന്നിവര്‍ സന്നിഹിതരായിരുന്നു.

date