Skip to main content

റേഷന്‍ സാധനങ്ങളുടെ വിതരണ തോതും സ്റ്റോക്ക് വിവരവും നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം

ഏറനാട് താലൂക്കിലെ ചില റേഷന്‍ കടക്കാരും റേഷന്‍ സാധനങ്ങളുടെ വിതരണ തോതും സ്റ്റോക്ക് വിവരവും നോട്ടീസ് ബോര്‍ഡില്‍ തീയതി സഹിതം എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അല്ലാത്ത പക്ഷം കടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. നോട്ടീസ് ബോര്‍ഡില്‍ അതത് മാസത്തെ റേഷന്‍ സാധനങ്ങളുടെ വിതരണതോത് ശരിയായി എഴുതി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.  സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ താലൂക്ക്തല പരിശോധനയില്‍ മൂന്ന് റേഷന്‍ കടകളടക്കം ഏഴ് വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു.  രണ്ട് റേഷന്‍ കടകള്‍ക്കെതിരെ നടപടിയെടുത്തു.  വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് മൂന്ന് കടകള്‍ക്ക് നോട്ടീസ് നല്‍കി. മലപ്പുറം മുണ്ടുപറമ്പിലെ ഗ്യാസ് ഏജന്‍സി പരിശോധിച്ച് വിതരണ നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.  സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തി.  പരിശോധനയില്‍   താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ  വി.കെ. മോഹനന്‍, കെ.പി അബ്ദുനാസര്‍ എന്നിവര്‍ പങ്കെടുത്തു.  വരും ദിവസങ്ങളില്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു

date