Skip to main content

അഗളി മിനി സിവില്‍സ്റ്റേഷന്‍ ഉദ്ഘാടനം 18-ന് മുഖ്യമന്ത്രി നിര്‍വഹിക്കും.

അഗളി മിനിസിവില്‍സ്റ്റേഷന്‍ ഉദ്ഘാടനം നവംബര്‍ 18-ന് രാവിലെ 11 -ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. അഗളി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍  അധ്യക്ഷനാകും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍, എം.ബി രാജേഷ് എം.പി , ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ഗ്രാമ-ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

 
2085 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുളള മൂന്ന് നിലകെട്ടിടമാണ് നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 12 ഓഫീസുകള്‍് പ്രവര്‍ത്തിക്കും.പൊതുമരാമത്ത്‌കെട്ടിട വിഭാഗം 3, 78,28,784 കോടിയാണ്  ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 
 

date