Skip to main content

സംസ്ഥാന കർഷക അവാർഡ്: അപേക്ഷാ തീയതി നീട്ടി

സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്  കാർഷിക മേഖലയിലെ വിവിധ രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർക്ക് നൽകുന്ന കർഷക അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ ഒമ്പത് വരെ നീട്ടി.  
അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവ മാധ്യമം എന്നീരംഗങ്ങളിലെ മികച്ച ഫാം ജേർണലിസ്റ്റിന് നൽകുന്ന കർഷക ഭാരതി അവാർഡ്, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾ വഴി പ്രക്ഷേപണം ചെയ്ത ഏറ്റവും മികച്ച കാർഷിക പരിപാടിയ്ക്ക് നൽകുന്ന ഹരിതമുദ്ര അവാർഡ് എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ സ്വീകരിക്കുന്നത്.  പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം -3  എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.  നോമിനേഷനുകളുടെ പുറത്ത് കർഷക ഭാരതി / ഹരിതമുദ്ര അവാർഡ് 2020 - ….വിഭാഗം എന്നത് പ്രത്യേകം രേഖപ്പെടുത്തണം.   അപേക്ഷാ ഫോമും വിശദാംശങ്ങളും www.fibkerala.gov.inwww.keralaagriculture.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.

date