Skip to main content

സഹചാരി അവാർഡിന് അപേക്ഷ ക്ഷണിച്ചു.

 

സഹചാരി പദ്ധതി അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയിഡഡ്, പ്രൊഫഷണൽ വിദ്യാലയങ്ങളിലെ എൻ.സി.സി,എൻ.എസ്.എസ് , എസ്.പി.സി സംഘങ്ങൾക്ക് അപേക്ഷിക്കാം. 

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നല്കിയ സേവനങ്ങളുടെ മികവിൻ്റെയും അടിസ്ഥാനത്തിലാണ് പുരസ്കാരം. 

പ്രവർത്തന റിപ്പോർട്ടും ഫോട്ടോകളും സ്ഥാപന മേധാവിയുടെ ശുപാർശയും സഹിതം കോട്ടയം മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0481 2563980

date