Skip to main content

പച്ചക്കറി തൈ വിതരണം തുടങ്ങി

സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണം നീലേശ്വരം നഗരസഭയിൽ ആരംഭിച്ചു. പയർ, വെണ്ട, വഴുതിന, മുളക്, തക്കാളി തുടങ്ങിയ ഇനങ്ങളാണ് പദ്ധതിയിലൂടെ സൗജന്യമായി വിതരണം ചെയ്യുന്നത്. മുപ്പതിനായിരം തൈകളാണ് നഗരസഭയിലെ 32 വാർഡുകളിലായി വിതരണം നടത്തുക. ആദ്യഘട്ടമായി ഒന്നു മുതൽ 5 വരെയുള്ള വാർഡുകളിൽ തൈകളുടെ വിതരണം നടത്തി. ചിറപ്പുറത്ത് നടന്ന ചടങ്ങ് നഗരസഭ വൈസ്‌ചെയർമാൻ പി.പി. മുഹമ്മദ്‌റാഫി ഉദ്ഘാടനം ചെയ്തു. ഒ.വി. രവീന്ദ്രൻ, ബി. വിജയകുമാർമാസ്റ്റർ, സി.കെ. ദിനേശൻ തുടങ്ങിയവർ സംബന്ധിച്ചു.

date