Skip to main content

സ്ത്രീകൾക്ക് പരാതി സമർപ്പിക്കാൻ പ്രത്യേക സൗകര്യം

സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാർഹിക പീഡനങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് പരാതി നൽകാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കേരള  സംസ്ഥാന യുവജന കമ്മീഷൻ. keralayouthcommission@gmail.com എന്ന മെയിൽ ഐഡി മുഖേനയോ 8086987262 എന്ന വാട്ട്സാപ്പ് നമ്പർ മുഖേനയോ സ്ത്രീധനപീഡന, ഗാർഹിക പീഡന വിഷയങ്ങൾ സംബന്ധിച്ച പരാതികൾ സമർപ്പിക്കാം. 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള യുവജനങ്ങൾക്കാണ് പരാതി സമർപ്പിക്കാൻ അവസരം. ഇതിന്റെ ഭാഗമായി ഓരോ ജില്ലകളിലും അദാലത്തുകൾ/ സിറ്റിംഗ് സംഘടിപ്പിക്കും. പരാതികളിൽ ഉടനടി നിയമസഹായം ഉറപ്പാക്കിയും ബോധവൽക്കരണ പ്രവർത്തനങ്ങൾ കേരളത്തിലുടനീളം സംഘടിപ്പിച്ചും സ്ത്രീധന, ഗാർഹിക പീഡനത്തിനെതിരായ പ്രതിരോധം തീർക്കാനാണ് യുവജന കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം അറിയിച്ചു. ഫോൺ:0471 2308530

date