Skip to main content

അപേക്ഷ ക്ഷണിച്ചു

2021-22 അധ്യയന വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ പുതിയതായി ആരംഭിക്കുന്ന സാമൂഹ്യപഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍ നിയമനത്തിന് ജില്ലയിലെ 18 നും 35 നും മധ്യേ പ്രായമുളള അഭ്യസ്തവിദ്യരായ പ്ലസ്ടു, ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുളള പട്ടികവര്‍ഗ്ഗയുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  നിയമനം തികച്ചും താത്ക്കാലികമായിരിക്കും.  തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും.  ജില്ലയില്‍ ആകെ 14 ഒഴിവുകളുണ്ട്.  കൂടിക്കാഴ്ച മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.  താല്‍പ്പര്യമുളളവര്‍ അപേക്ഷ തയ്യാറാക്കി ഈ മാസം 15ന് മുമ്പ് പ്രോജക്ടോഫിസര്‍, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷന്‍, നെടുമങ്ങാട് എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.

date