Skip to main content

അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ തിരികെ നല്‍കണം

അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള 4860 അന്ത്യോദയ അന്നപൂര്‍ണ്ണ കാര്‍ഡുകളില്‍ ജൂലൈ ആറു വരെ 108 റേഷന്‍കാര്‍ഡുകളും 26412 മുന്‍ഗണന കാര്‍ഡുകളില്‍ 535 റേഷന്‍കാര്‍ഡുകളും 21893 സബ്സിഡി കാര്‍ഡുകളില്‍ 220 റേഷന്‍കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് കാര്‍ഡുടമകള്‍ സ്വമേധയാ മാറ്റുകയുണ്ടായി.  സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഘലാ/ സഹകരണമേഖലാ ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍കാര്‍, ആദായ നികുതി നല്കുന്നവര്‍ എന്നിവരുള്‍പ്പെട്ട റേഷന്‍ കാര്‍ഡുകള്‍, പ്രതിമാസം 25000 രൂപയിലധികം വരുമാനം, ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, ഏക ഉപജീവനമാര്‍ഗമല്ലാത്ത നാലുചക്ര വാഹനം എന്നിവയുള്ളവര്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ക്ക് അര്‍ഹരല്ല. ഇനിയും അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കൈവശംവച്ചിരിക്കുന്ന റേഷന്‍കാര്‍ഡുടമകള്‍ ജൂലൈ 15നകം സ്വമേധയാ അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി പൊതുവിഭാഗത്തിലേക്ക് മാറ്റുകയോ അല്ലായെങ്കില്‍ അടൂര്‍ മുന്‍സിപ്പാലിറ്റിയിലും പള്ളിക്കല്‍ പഞ്ചായത്തിലുമുള്‍പ്പെട്ടവര്‍ അടൂര്‍ റേഷനിംഗ് ഇന്‍സ്പെക്ടറുടെ 9188527599 എന്ന നമ്പറിലും കൊടുമണ്‍, ഏനാദിമംഗലം പഞ്ചായത്തിലും ഏഴംകുളം വില്ലേജിലും ഉള്‍പ്പെട്ടവര്‍ ഏനാദിമംഗലം റേഷനിംഗ് ഇന്‍സ്പെക്ടറുടെ 9188527600 എന്ന നമ്പറിലും കടമ്പനാട്, ഏറത്ത് പഞ്ചായത്തിലും ഏനാത്ത് വില്ലേജിലും ഉള്‍പ്പെട്ടവര്‍ കടമ്പനാട്  റേഷനിംഗ് ഇന്‍സ്പെക്ടറുടെ 9188527601 എന്ന നമ്പറിലും പന്തളം മുന്‍സിപ്പാലിറ്റിയിലും പന്തളം തെക്കേക്കര, തുമ്പമണ്‍ പഞ്ചായത്തിലുമുള്‍പ്പെട്ടവര്‍ പന്തളം റേഷനിംഗ് ഇന്‍സ്പെക്ടറുടെ 9188527602 എന്ന നമ്പറിലും ബന്ധപ്പെട്ട് അനര്‍ഹമായ മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റാം. ഈ മാസം 15 ന് ശേഷം നടത്തുന്ന ഫീല്‍ഡ്തല പരിശോധനയില്‍ അനര്‍ഹമായി കൈവശംവച്ചിരിക്കുന്ന മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ സര്‍ക്കാര്‍ ഉത്തരവുപ്രകാരമുള്ള ശിക്ഷാനടപടികള്‍ക്ക് റേഷന്‍കാര്‍ഡുടമകള്‍ വിധേയരാകേണ്ടിവരും.

date