Post Category
ജില്ലയിൽ 863 പേർക്ക് കോവിഡ്; 899 പേർ രോഗമുക്തരായി
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.32%
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച(ജൂൺ 7) 863 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 899 പേർ രോഗമുക്തരായി. 8.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 848 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 1,96,578 പേർ രോഗമുക്തരായി. 8004 പേർ ചികിത്സയിലുണ്ട്.
248 പേർ കോവിഡ് ആശുപത്രികളിലും 1447 പേർ സി.എഫ്.എൽ.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 4966 പേർ വീടുകളിൽ ഐസൊലേഷനിലുണ്ട്. 238 പേരെ ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 2082 പേർ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1788 പേർ നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടു. ആകെ 23954 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 10367 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്.
date
- Log in to post comments