പരിസ്ഥിതി ദിനാചരണം: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഹരിതകേരളം മിഷന്‍
ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും ഹരിതകേരളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 5) വൈകുന്നേരം മൂന്നു മണിക്ക് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ വൈദ്യുതി മന്ത്രി എം.എം മണി മുഖ്യപ്രഭാഷണം നടത്തും. കെ.മുരളീധരന്‍ എം.എല്‍.എ, മേയര്‍ അഡ്വ. വി.കെ പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും. പരിസ്ഥിതി-ജലസംരക്ഷണം വിഷയമാക്കി ഹരിതകേരളം മിഷന്‍ നിര്‍മിക്കുന്ന അനിമേഷന്‍ വീഡിയോ പരമ്പര 'ഇനി ഞങ്ങള്‍ പറയുമിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിക്കും.
പൊതുവിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഹരിതോത്സവം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 5) രാവിലെ തിരുവനന്തപുരത്ത് എസ്.എം.വി. ഹയര്‍സെക്കന്ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വിദ്യാര്‍ത്ഥികളെയും അവര്‍ക്കു ചുറ്റുമുള്ള പ്രകൃതിയെയും ഗാഢമായി ബന്ധിപ്പിച്ചു ഹരിതസൗഹൃദമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുക എന്നത് ലക്ഷ്യമാക്കി പത്ത് ഉത്സവങ്ങള്‍ സ്‌കൂളുകളില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഹരിതോത്സവം.
വൃക്ഷതൈനടീല്‍ പരിപാടിയിലൂടെ 2017 ല്‍ 86 ലക്ഷം തൈകളാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നട്ടത്. ജൂണ്‍ 5 ന് ആരംഭിക്കുന്ന തൈനടില്‍ പദ്ധതിയിലൂടെ 2018 പൂര്‍ത്തിയാകുമ്പോള്‍ 3 കോടി തൈകള്‍ നട്ടു പിടിപ്പിക്കുകയാണ് ലക്ഷ്യം. വനംവകുപ്പ്, കൃഷി വകുപ്പ്, പരിസ്ഥിതി വകുപ്പ്, വിദ്യാ'്യാസ വകുപ്പ്, തദ്ദേശ'രണ വകുപ്പ്, ശുചിത്വമിഷന്‍, സന്നദ്ധ സംഘടനകള്‍, മറ്റ് ഗവ. വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവ യജ്ഞത്തില്‍ പങ്കാളികളാകും.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും നാളെമുതല്‍ ഹരിതപെരുമാറ്റച്ചട്ടം അനുവര്‍ത്തിക്കും. ഹരിതകേരളം മിഷനും ശുചിത്വ മിഷനും ഇതിനു വേണ്ടി പരിശീലന ബോധവല്‍ക്കരണ പരിപാടികളുള്‍പ്പെടെ വന്‍ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. എല്ലായിടത്തും നാളെ ഹരിതപെരുമാറ്റച്ചട്ടം ആരംഭിക്കുന്നതിനു മുന്നോടിയായി പ്രതിജ്ഞ എടുക്കും. ഹരിതപെരുമാറ്റച്ചട്ടത്തിലേക്ക് മാറിയതിന്റെ സൂചന നല്‍കി ഹോര്‍ഡിംഗ്‌സും സ്ഥാപിക്കും. ഹോര്‍ഡിംഗ്‌സ് മാതൃക, പ്രതിജ്ഞാ വാചകം എന്നിവ ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഇത്തവണത്തെ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ ഫോട്ടോഗ്രാഫി അവാര്‍ഡും സംഘടിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണിലെടുത്തതുള്‍പ്പെടെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കേരളത്തിന്റെ ഹരിത സമൃദ്ധി വീണ്ടെടുക്കുവാനുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ചിത്രത്തിന് ഒന്നും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. ഓരോ ജില്ലയിലെയും ഏറ്റവും നല്ലചിത്രത്തിന് പ്രോത്സാഹന സമ്മാനവും നല്‍കും. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റില്‍ (www.haritham.kerala.gov.in) നല്‍കിയിരിക്കുന്ന സംവിധാനത്തില്‍ ഓണ്‍ലൈനായാണ് എന്‍ട്രികള്‍ അയക്കേണ്ടത്.
പി.എന്‍.എക്‌സ്.2179/18
- Log in to post comments