Skip to main content

കെ-ടെറ്റ് വെരിഫിക്കേഷന്‍

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ-ടെറ്റ് പരീക്ഷ എഴുതി വിജയിക്കുകയും ഇതുവരെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താത്തവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ ഒന്‍പതിന് വണ്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍  നടക്കും. കാറ്റഗറി ഒന്ന്, രണ്ട് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെയും കാറ്റഗറി മൂന്ന്, നാല് എന്നിവയ്ക്ക് ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് നാല് വരെയുമാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ബി.എഡ്/ ടി.ടി.സി, മാര്‍ക്ക് ഇളവോടു കൂടി പാസായവര്‍ (90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ്, കെ-ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവ ഹാജരാക്കണമെന്ന് വണ്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും 2021 ജനുവരി  വരെ  നടന്ന കെ- ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 12ന് രാവിലെ 10 മുതല്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ ടി.ടി.സി, മാര്‍ക്ക് ഇളവോടു കൂടി പാസായവര്‍ (90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഹാള്‍ടിക്കറ്റ്, എന്നിവ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി (ആറ് മാസം) പൂര്‍ത്തിയായവരും       ബി.എഡ് /ടി.ടി.സി പഠിക്കുന്നവര്‍രും  ഒറിജിനല്‍ ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരായാല്‍ മതിയെന്ന് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

date