Skip to main content

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ : ആലപ്പുഴ നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-21 സാമ്പത്തിക വർഷത്തിലേക്ക് ജില്ല അർബൻ ഐ.സി. ഡി. എസ് പ്രോജക്ട് പരിധിയിലുള്ള ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന സ്കൂളിൽ പോകുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ നഗരസഭാ പരിധിയിൽ ഉള്ള അംഗൻവാടികളിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അപേക്ഷാഫോം ലഭ്യമാകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0477 2251728. 

date