Skip to main content

ഇന്‍ഡക്‌സ് മാര്‍ക്ക് പ്രസിദ്ധീകരിച്ചു

സ്വാശ്രയ കോളജുകളായ കാസര്‍കോഡ് മാര്‍ത്തോമ കോളജ് ഓഫ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍, കോഴിക്കോട് എ.ഡബ്ല്യു.എച്ച്. കോളേജ് ഓഫ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവിടങ്ങളില്‍ നടത്തുന്ന മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാങ്വേജ് പാത്തോളി ബിരുദാനന്തര ബിരുദ കോഴ്സിനും തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് നടത്തുന്ന മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഓഡിയോളജി, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്‍ഡക്സ് മാര്‍ക്ക് www.lbscetnre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി ഡയറക്ടര്‍ അറിയിച്ചു.  അപേക്ഷാര്‍ഥികള്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് പരിശോധിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 364.

date