Skip to main content

കയര്‍ ക്ഷേമ നിധി; രണ്ടാം ഘട്ട ധനസഹായത്തിന് 11 കോടി അനുവദിച്ചു

 

ആലപ്പുഴ :  കേരള കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് കോവിഡ്-19 രണ്ടാം ഘട്ട ധനസഹായം നൽകുന്നതിന് സർക്കാർ ക്ഷേമനിധി ബോർഡിന് 11 കോടി രൂപ അനുവദിച്ചു. 
കോവിഡ് 19 രണ്ടാംഘട്ട വ്യാപനം തടയുന്നതിനായി 2021 മാർച്ച് മാസം മുതൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ദുരിതത്തിലായ കയർ തൊഴിലാളികളെ സഹായിക്കുന്നതിനായി 1000/- രൂപയുടെ ആശ്വാസ ധനസഹായം നൽകുന്നതിനായാണ് കേരള കയർ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് തുക അനുവദിച്ചതെന്ന്  ബോർഡ് ചെയർ മാൻ കെ. കെ. ഗണേശൻ അറിയിച്ചു.
ഈ സഹായം ലഭിക്കുന്നതിനായി നേരത്തെ ഒന്നാം ഘട്ട കോവിഡ് 19 ആശ്വാസ ധനസഹായം കൈപ്പറ്റിയിട്ടുള്ള കയർ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ പ്രത്യേകം അപേക്ഷകൾ ഒന്നും തന്നെ സമർപ്പിക്കേണ്ടതില്ല. ഇവർക്ക് അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ടി ധനസഹായം അയച്ച് നൽകുന്നതാണെന്നും ബോർഡ് ചെയർമാൻ അറിയിച്ചു.

date