Skip to main content

എഫ്.എസ്.ടി.പി പ്ലാന്‍റ് സ്ഥാപിക്കല്‍: ജില്ലാതലയോഗം കൂടി

 

 

ആലപ്പുഴ: ജില്ലയില്‍ ടോയ്ലറ്റ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനാവശ്യമായ എഫ്.എസ്.ടി.പി പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യോഗം ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ആറ് നഗരസഭകളിലെയും ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍മാര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആലപ്പുഴ നഗരസഭ ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ അമൃത് പദ്ധതി പ്രകാരം സ്ഥാപിക്കുന്ന പ്ലാന്‍റിന്‍റെ സാങ്കേതികാനുമതി ‍ ലഭ്യമായി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി സെക്രട്ടറി അറിയിച്ചു. ചേര്‍ത്തല നഗരസഭ മലിനീകരണനിയന്ത്രണബോര്‍ഡ്, ഫയര്‍ ഫോഴ്സ് എന്നിവയുടെ എന്‍.ഒ.സി. ലഭ്യമാക്കി. സാങ്കേതിക അനുമതി ലഭിക്കേണ്ടതുണ്ട്. ഹരിപ്പാട്, മാവേലിക്കര നഗരസഭകള്‍ ഏജന്‍സികളെ അംഗീകരിച്ച് ഡി.പി.ആര്‍ തയ്യാറാക്കണം. ചെങ്ങന്നൂര്‍, കായംകുളം നഗരസഭകള്‍ സ്ഥലം കണ്ടെത്തി നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. വീണ്ടും ഒരോ നഗരസഭകളുടെയും യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ അവലോകനം ചെയ്യാന്‍ തീരുമാനിച്ചു.

date